Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയിലെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ പട്ടിത്തറ, വാണിയംക്കുളം ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകള്‍ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. സെപ്തംബര്‍ 27 ന് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതും താഴെ നല്‍കിയ പട്ടികയില്‍ ഉള്‍പ്പെടാത്തതുമായ മറ്റു വാര്‍ഡുകളെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പഞ്ചായത്ത്, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര്, പ്രദേശം യഥാക്രമം:

പട്ടിത്തറ- 2- പൂലേരി- പൂലേരി

പട്ടിത്തറ- 8- കാശാമുക്ക്- കാശാമുക്ക്

പട്ടിത്തറ- 16- അങ്ങാടി- നെല്ലിപ്പടി

പട്ടിത്തറ- 18- ഒതളൂര്‍- ഒതളൂര്‍

വാണിയംകുളം- 6- മനിശ്ശീരി- അമ്പലക്കുളം നഗര്‍

വാണിയംക്കുളം- 15- പാതിപ്പാറ- വിലങ്ങേരിപ്പറമ്പ്

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍

1. തീവ്രബാധിത പ്രദേശങ്ങളില്‍ അതിര്‍ത്തി തിരിക്കുന്നതിന് വേണ്ട നടപടികള്‍ ബന്ധപ്പെട്ട് പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ എന്നിവര്‍ സംയുക്തമായി സ്വീകരിക്കണം

2. കോവിഡ് പോസിറ്റീവ് ആകുന്നവരെ  നിര്‍ബന്ധമായും ഡി.സി.സി, സി.എഫ്.എല്‍.ടി.സി യിലേക്ക് മാറ്റണം.

3. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ്  വരെ ഹോം ഡെലിവറി നടത്തുന്നതിന് മാത്രമായി തുറന്നു പ്രവര്‍ത്തിക്കാം. മറ്റു വാണിജ്യസ്ഥാപനങ്ങള്‍ തുറക്കരുത്.

4. മരുന്നുകള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് ആര്‍.ആര്‍.ടി.മാര്‍, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം.

5. അനാവശ്യ യാത്രകള്‍ കര്‍ശനമായി നിരോധിച്ചു. അത്യാവശ്യഘട്ടങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ സെല്‍ഫ് ഡിക്ലറേഷന്‍ കൈവശം കരുതണം.

6. നിയന്ത്രണ മേഖലകളില്‍ പൊതു വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ദീര്‍ഘദൂര ബസുകള്‍ക്ക് കടന്നുപോകാം. എന്നാല്‍ ഈ മേഖലയില്‍ നിന്നും യാത്രക്കാരെ കയറ്റാനും ഇറക്കാനും പാടില്ല.

7. ആഴ്ച ചന്തകളും വഴിവാണിഭങ്ങളും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

8.ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം അനുവദിക്കും.

9. മെഡിക്കല്‍ ഷോപ്പുകള്‍, മില്‍മ ബൂത്തുകള്‍, പെട്രോള്‍ പമ്പ് എന്നിവ നിയന്ത്രണങ്ങളോടെ തുറക്കാം.

10. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ ആശുപത്രി ആവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്.

11. വീടുകളിലും പൊതുസ്ഥലങ്ങളിലും ഒത്തുചേരല്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

12. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് 20 പേരെ മാത്രം ഉള്‍പ്പെടുത്തി നടത്താം.

13. മരണവീടുകളില്‍ 20 പേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്.

14. മറ്റ് ആള്‍ക്കൂട്ടങ്ങള്‍, പൊതുപരിപാടികള്‍, സമരങ്ങള്‍, പ്രകടനങ്ങള്‍ എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

15. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ലോക്ഡൗണ്‍ പ്രദേശങ്ങളില്‍ ദിവസത്തില്‍ രണ്ട് തവണ സന്ദര്‍ശിച്ച് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

16. ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

Previous Post

സ്‌കൂൾ തുറക്കൽ : മാര്‍ഗനിര്‍ദ്ദേശമായി

Next Post

പറളി – മങ്കര ലെവല്‍ക്രോസ് അടച്ചിടും

Palakkad News

Palakkad News

Next Post
പറളി – മങ്കര ലെവല്‍ക്രോസ് അടച്ചിടും

പറളി - മങ്കര ലെവല്‍ക്രോസ് അടച്ചിടും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News