റെയിൽവേ സ്വകാര്യവൽക്കരണം
പ്രതിഷേധ ധർണ നടത്തി ഡിവൈഎഫ്ഐ
പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനുമുന്നിൽ നടത്തിയ ധർണ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി എം ശശി ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്.
ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കുകയും ജീവനോപാധിയായി കാണുകയും ചെയ്യുന്ന ലക്ഷക്കണക്കിനുപേരുടെ ജീവിതത്തെ ഇല്ലാതാക്കുന്ന സ്വകാര്യവൽക്കരണ നീക്കവും തസ്തികകളിൽ സ്ഥിരനിയമനം നടത്താത്ത രീതിയും കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന്
പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. ജില്ലാ സെക്രട്ടറി ടി എം ശശി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ രാധിക അധ്യക്ഷയായി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം സുരേഷ്, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശിവദാസ്, വി ബി ജോയ്, സംസ്ഥാന കമ്മിറ്റി അംഗം ജിഞ്ചു ജോസ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം എ വിനോദ് എന്നിവർ സംസാരിച്ചു.