പാലക്കാട് അപകീർത്തിപ്പെടുത്തും വിധം വെൽഫയർ പാർട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ നുണക്കഥകൾ പ്രചരിപ്പിച്ച ‘മേപ്പറമ്പ് സുൽത്താനെതിരെ’
സൈബർ സെല്ലിൽ പരാതി നൽകാനും
മാനനഷ്ടക്കേസ് ഫയൽ ചെയ്യാനും
വെൽഫെയർ പാർട്ടി
32-ാം വാർഡ് കമ്മിറ്റി തീരുമാനിച്ചു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ
വെൽഫെയർ പാർട്ടിയിലെ സഹോദരിമാരെക്കുറിച്ച്
എഫ്.ബിയിൽ
സംസ്കാര ശൂന്യമായ രീതിയിൽ
അവാസ്തവം
പ്രചരിപ്പിക്കുകയും
സൈബർ സെൽ അന്വേഷണം ആരംഭിക്കുകയും ചെയ്തപ്പോൾ പോസ്റ്റ് പിൻവലിച്ച് കണ്ടം വഴി ഓടിയത് അവർ മറക്കരുതെന്നും കമ്മിറ്റി ഓർമ്മിപ്പിച്ചു.
പ്രസിഡണ്ട് ബി.ഷെരീഫ്
അധ്യക്ഷത വഹിച്ചു.
ഇക്ബാൽ, പി.അബ്ദുൽ ഹക്കീം, റഫീഖ് തുടങ്ങിയവർ സംസാരിച്ചു.