സുരേഷ് ഗോപി വിഡ്ഢിവേഷം കെട്ടുന്നു: സലീം മടവൂർ
സുദേവൻ നെന്മാറ
പാലക്കാട് -രാഷ്ട്രപതിയാൽ നാമനിർദേശം ചെയ്യപ്പെട്ട പാർലമെൻ്റംഗമായ സുരേഷ് ഗോപി വിഡ്ഢിവേഷം സ്വയം എടുത്തണിയുകയാണെന്ന് ലോക്താന്ത്രിക് ജനതാ ദൾ ( എൽ.ജെ ഡി ) സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ പറഞ്ഞു. എം.പി ഫണ്ട് കേന്ദ്ര സർക്കാർ നിറുത്തലാക്കി യിരിക്കെ ത്യശൂരിൽ മാർക്കറ്റ് വികസനത്തിന് എം.പി ഫണ്ട് നൽകുമെന്ന് പറയുന്നത് ആളെ പറ്റിക്കാനാണ്. സുരേഷ് ഗോപിയുടെ കുടുംബ ഫണ്ടെടുത്ത് വികസനം നടത്തേണ്ട ഗതികേട് കേരളത്തിനില്ല. അദ്ദേഹത്തിൻ്റെ കുടുംബ ഫണ്ടെടുത്ത് വികസനം നടത്തിയാൽ അദ്ദേഹം കാട്ടിക്കൂട്ടാൻ പോകുന്ന അൽ പത്തരങ്ങളെക്കുറിച്ച് മലയാളികൾക്ക് നല്ല ബോധ്യമുണ്ട്. ജനപ്രതിനിധികളായ എം.പിമാരെ സല്യൂട്ട് ചെയ്യുന്നത് പോലീസ് മാന്വലിൽ പറയുന്നില്ലെങ്കിലും പോലീസിൻ്റെ മാന്യതയാണ്. എന്നാൽ ബി.ജെ.പി നേതാക്കളുടെ തിണ്ണ നിരങ്ങി ഒപ്പിച്ചെടുത്ത എം.പി സ്ഥാനവുമായി ഓടു പൊളിച്ച് പാർലമെൻറിൽ കെട്ടിയിറmയ സുരേഷ് ഗോപി അതിന് അർഹനല്ല. പിൻവാതിൽ എം.പി സ്ഥാനം അഹങ്കാരവും അലങ്കാരവുമായി കൊണ്ടു നടക്കുന്നയാളാണ് സുരേഷ് ഗോപി. അദ്ദേഹത്തിന് സല്യൂട്ട് ചെയ്യാതിരുന്ന പോലീസ് ഓഫീസർക്കാണ് ജനാധിപത്യ കേരളത്തിൻ്റെ സല്യൂട്ട്.
പാർലമെൻ്റംഗത്തിൻ്റെ മാന്യത കൈവിട്ട് സല്യൂട്ട് ഇരന്നു നടക്കുകയും ബി.ജെ.പി ജില്ലാ കമ്മറ്റികളുടെ കത്തില്ലാതെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസത്തിനുള്ള അപേക്ഷ പോലും അയക്കില്ലെന്നും പറഞ്ഞ സുരേഷ് ഗോപി പാർലമെൻ്റംഗമായി നോമിനേറ്റ് ചെയ്യപ്പെടാൻ അർഹതയില്ലാത്ത വ്യക്തിയാണെന്നും ഇദ്ദേഹം പാർലമെൻ്റംഗമായതിനെക്കുറിച്ച് അന്വേഷിക്കണമെന്നും രാഷ്ട്രപതി നോമിനേറ്റ് ചെയ്ത വ്യക്തി എന്ന നിലക്ക് ഇദ്ദേഹത്തിന് പൊതുസമൂഹത്തിൽ പെരുമാറാനുള്ള സാമാന്യ വിജ്ഞാനം നൽകണമെന്നും ആവശ്യപ്പെട്ട് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ രാഷ്ട്രപതിക്ക് പരാതി അയച്ചു
ഫോട്ടോ -ലോക്താന്ത്രിക് ജനതാദൾ (എൽ’ ജെ.ഡി) സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ