ഒറ്റപ്പാലം നഗരസഭാപരിധിയിൽ ഉണ്ടായിരുന്ന രണ്ട് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഒന്ന് താത്കാലികമായി നിർത്തലാക്കിയതുകാരണം ലക്കിടി PHSC യിൽ വൻ തിരക്ക് അനുഭവപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നഗരസഭയിൽ കോൺഗ്രസ്സ് കൗൺസിലർമാർ നഗരസഭാ വൈസ് ചെയർമാനെ ഉപരോധിച്ചു.
ഒറ്റപ്പാലത്തു മറ്റൊരു സെന്റർ പെട്ടെന്ന് തുറക്കുമെന്നും അതുമായി ബന്ധപ്പെട്ട് ഇന്ന് യോഗം കൂടുന്നുണ്ടെന്നും ഉടനെ തുറന്നുകൊടുക്കാമെന്നും വൈസ് ചെയർമാൻ ഉറപ്പ് നൽകിയതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു . കൗൺസിലർമാരായ പി. ജയരാജൻ, പി. മായ, M. ഗോപൻ, ആതിര, ഗീത, രാധ എന്നിവർ നേതൃത്വം നൽകി.