യൂത്ത് കോൺഗ്രസ്സ് അടുപ്പുകൂട്ടി സമരം നടത്തി.
പാലക്കാട്.ഇന്ധന വിലവർദ്ധിപ്പിക്കലിലൂടെ മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്നത് നികുതി ഭീകരതയാണെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.എൽ.എ. ‘ സവർക്കറിനും ഗോൾവാൾക്കർക്കും പഠിക്കാൻ എസ്.എഫ്.ഐ. പറയുമ്പോൾ മോദിക്ക് പഠിക്കാനാണ് പിണറായി പറയുന്നതെന്നും ഷാഫി പറമ്പിൽ എം.എൽ.എ.’ ഇന്ധന വിലവർദ്ധനവിനെതിരെ യൂത്ത് കോൺ ഗ്രസ്സ് നടത്തിയ അടുപ്പുകൂട്ടി സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ എം.എൽ.എ. ‘ യു.പി.എ. ക്കാലത്ത് ഇന്ധന വില വർദ്ധിപ്പിച്ചപ്പോൾ രാജ്യ വ്യാപക പ്രക്ഷോഭം നടത്തിയവരാണ് രാജ്യം ഭരിക്കുന്നത് ‘ ക്രൂഡോയിലിന് യു.പി.എ. കാലത്തേക്കാളും ഇന്ന് വില കുറഞ്ഞു ‘ എന്നിട്ടും 55 രൂപയിലധികം നികുതിയിനത്തിൽ നൽകേണ്ട യവസ്ഥയാണ് ‘ ഇന്ധന വിലയേക്കാൾ അധികമാണ് ഇന്ധന നികുതി ‘ നികുതി രാജ്യതാൽപര്യം സംരക്ഷിക്കാനുമല്ല. വരുമാനമില്ലാത്ത കാലത്ത് ജോലിയില്ലാത്ത കാലത്താണ് മോദി നികുതി ഭീകരത നടപ്പിലാക്കുന്നത് ‘ പൊതുജനത്തിന് പ്രതിഷേധിക്കാനുള്ള പരിമതികളെ ചൂഷണം ചെയ്യുകയാണ് കേന്ദ്ര കേരള സർക്കാർ ചെയ്യുന്നത് ‘ മൗനിയായിരിക്കാൻ യൂത്ത് കോൺഗ്രസ്സിന്ന് കഴിയില്ല യൂത്ത് കോൺഗ്രസ്സ് രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നും ഷാഫി പറമ്പിൽ എം.എൽ.എ. പറഞ്ഞു ‘ ജില്ല പ്രസിഡണ്ട് ടി.എച്ച്.ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന്ന ഭാരവാഹികളായ ഡോ: സരിൻ , കൊല്ലം അരുൺ രാജ്, സജേഷ് ചന്ദ്രൻ , കെ.എം. ഫെബിൻ, ജസീർ മൂടോട്ട്, പ്രശോഭ്, സുധ, ബുഷറ എന്നിവർ സംസാരിച്ചു. ഹെഡ്പോസ്റ്റോഫീസിന് മുമ്പിലായിരുന്നു അടുപ്പുകൂട്ടി സമരം