സാമൂഹ്യ വിരുദ്ധരുടെ താവളമായി നഗരസഭാ ബസ് സ്റ്റാൻഡ് കെട്ടിടം
ഒറ്റപ്പാലം: നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ഒഴിഞ്ഞ് കിടക്കുന്ന മുറികൾ സാമൂഹിക വിരുദ്ധരുടെ താവളം.
തുറന്ന് കിടക്കുന്ന ജനലുകൾ വഴി അകത്തു കടന്ന് മദ്യപാനമടക്കമുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തികളാണ് നടക്കുന്നത്.
കാലിയായ മദ്യ കുപ്പികളുടെയും ഹാൻസ് പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ഒഴിഞ്ഞ കവറുകളുടേയും വലിയ ശേഖരം തന്നെ ഇവിടെയുണ്ട്. പകൽ സമയത്ത് പോലും ഈ കെട്ടിടത്തിനുള്ളിൽ മദ്യപാനം പതിവായിട്ടുണ്ട്. ആരുടേയും കണ്ണിൽപ്പെടാതെ ഈ മുറികളിൽ എന്തുമാവാമെന്ന സ്ഥിതിയാണ്. പോലീസിന്റെയും മറ്റും കണ്ണുവിടേക്കെത്താറുമില്ല. കഞ്ചാവ് വിൽപ്പനക്കാരും ഉപയോക്താക്കളുടേയും താവളം കൂടിയാണിവിടം.










