പാലക്കാട് ഡിസിസി പ്രസിഡന്റയി ചുമതല
എ തങ്കപ്പൻ ഏറ്റെടുത്തു.
പാലക്കാട് ഡി.സി.സി. പ്രസിഡന്റായി ചുമതലയേറ്റ എ. തങ്കപ്പനെ ഡി.സി.സി.
ഓഫീസിൽ മുൻ ഡി.സി.സി. പ്രസിഡന്റും എം.പി.യുമായ വി.കെ. ശ്രീകണ്ഠൻ, മറ്റ് മുതിർന്ന നേ
താക്കൾ ചേർന്ന് സ്വീകരിച്ചു. പ്രവർത്തകരുടെ അകമ്പടിയോടെ എത്തിയ എ. തങ്കപ്പൻ ചുമതലയേറ്റതോടെ രണ്ട് മാസത്തിലധികമായി നായകനില്ലാതിരുന്ന പാർട്ടിക്ക് പുതിയ ദിശാബോധം ലഭിക്കും
കോൺഗ്രസ്സിനെ ശക്തിപ്പെടുത്താൻ അനുയോജ്യരായവരുമായി സഹകരിക്കുമെന്ന് എ.തങ്കപ്പൻ . കെ.പി.സി.സി. തീരുമാനങ്ങൾ ജില്ലയിൽ നടപ്പിലാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും ഡി.സി.സി. പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്ത് എ. തങ്കപ്പൻ പറഞ്ഞു. കോൺഗ്രസിനെയും പോഷക സംഘടനകളെയും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം’ ജില്ലയിലെ മുതിർന്ന പ്രവർത്തകരുമായി ആലോചിച്ചാവും തീരുമാനങ്ങൾ നടപ്പിലാക്കുക ‘ പ്രവർത്തനങ്ങൾ തഴെ തട്ടിലെത്തിക്കാൻ ബൂത്തുക മ്മിറ്റികൾ വരെ ചലിപ്പിക്കുന്ന നടപടിയുണ്ടാവും, രാഷ്ട്രീയ എതിരാളികളോട് വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും എ. തങ്കപ്പൻ പറഞ്ഞു. മുൻ ഡി.സി.സി. പ്രസിഡണ്ട് വി.കെ. ശ്രീകണ്ഠൻ എം.പി. എ. തങ്കപ്പന്ന് അധികാരം കൈമാറി, മുൻ എം .പി .വി.എസ്. വിജയരാഘവൻ, രമ്യ ഹരിദാസ് എം.വി., ഷാഫി പറമ്പിൽ എം.എൽ.എ., മുൻ എം.എൽ.എ.’ വി.ടി. ബൽറാം, ഡി.സി.സി.വൈസ് പ്രസിഡണ്ട് സുമേഷ് അച്ചുതൻ, യു.ഡി.എഫ്. കൺവീനർ ബാലഗോപാൽ , കെ.പി.സി.സി.,, ഡി.സി.സി. ഭാരവാഹികൾ മണ്ഡലം ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ അധികാര കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു