പാലക്കാട്
സിപിഐ എം ജില്ലാ സമ്മേളനം ഡിസംബർ–-ജനുവരിയിലായി പാലക്കാട്ട് നടക്കുമെന്ന് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ അറിയിച്ചു.
ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്തംബർ 15 മുതൽ ഒക്ടോബർ 15 വരെയും ലോക്കൽ സമ്മേളനങ്ങൾ ഒക്ടോബർ 15 മുതൽ നവംബർ 15 വരെയും ഏരിയ സമ്മേളനങ്ങൾ നവംബർ 15 മുതൽ ഡിസംബർ 15 വരെയും നടക്കും. സമ്മേളന തീയതി പിന്നീട് തീരുമാനിക്കും.
ജില്ലയിൽ ആകെ 3,043 ബ്രാഞ്ചും 145 ലോക്കൽ കമ്മിറ്റിയും 15 ഏരിയ കമ്മിറ്റിയുമുണ്ട്. ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 40,994 പാർടി അംഗങ്ങളാണ് ജില്ലയിലുള്ളത്.










