കോഴിയങ്കം നടത്തിയതിന് ആറുപേർ പോലീസ് പിടിയിൽ
കൊഴിഞ്ഞാന്പാറ: പാറമേട്ടിൽ ആളൊഴിഞ്ഞ സ്ഥലത്ത് കോഴിയങ്കം നടത്തിയ ആറു പേരെ കൊഴിഞ്ഞാന്പാറ പോലീസ് അറസ്റ്റ് ചെയ്തു.
സീനീഷ് (31) , ചിന്നപ്പൻ (54) ,ശബരി (29) , ആനന്ദ് (34), ശരവണൻ (34), അയ്യാസ്വാമി എന്നിവരാണ് പോലീസ് പിടിയിലായത്.
സംഭവ സ്ഥലത്ത് നിന്നും 8 കൊത്തു കോഴികളും 5680 രൂപയും കണ്ടെടുത്തു.
സ്റ്റേഷനിൽ എട്ട് കോഴികളെ34900 രൂപയ്ക്ക് ലേലം ചെയ്തു വിറ്റു.
എസ്എച്ച്ഒ.ശശിധരൻ ,എസ് ഐ ജയപ്രസാദ് ,സി പി ഒ മാരായ വിനോദ് ,ഗിരീഷ് ,രാജേഷ് എന്നിവരാണ് കോഴിയങ്കം പിടികൂടിയത്. അറസ്റ്റിലായവർക്ക് സ്റ്റേഷനിൽ ജാമ്യം നൽകി വിട്ടയച്ചു . ഞായറാഴ്ചയും മറ്റു സർക്കാർ അവധി ദിവസങ്ങളിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കോഴിയങ്കം വ്യാപകമായി നടന്നു വരികയാണ്.
തമിഴ്നാട് അതിർത്തിയോട് ചേർന്ന പ്ര ദേശഞളാണ് ചൂതുകളിക്ക് തെരഞ്ഞെടു ക്കുന്നത്.
എരുത്തേന്പതി ,മൂലത്തറ.മീൻ കരഎന്നിവിടങ്ങളിൽ നിരവധി തവണ കോഴിയങ്കം പിടികൂടി കേസെടുത്തിട്ടുണ്ട്.