ചെർപ്പുളശേരി
ഹിന്ദു ബാങ്ക് തട്ടിപ്പിൽ അറസ്റ്റിലായ ആർഎസ്എസ് നേതാവും ബാങ്ക് ചെയർമാനുമായ സുരേഷ് കൃഷ്ണയെ സ്ഥാപനത്തിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ചെർപ്പുളശേരി ടൗണിലെ എ കെ ജി റോഡിൽ ശനിയാഴ്ച പകൽ പന്ത്രണ്ടരയോടെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. സുരേഷിന്റെ മറ്റൊരു സ്ഥാപനം ഗായത്രി ലൈറ്റ്സിലും എത്തിച്ച് തെളിവെടുത്തു.
സുരേഷ് കൃഷ്ണയെ മൂന്നുദിവസമാണ് ചെർപ്പുളശേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യും. ഹിന്ദു ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്. സബ് ഇൻസ്പെക്ടർ കെ സുഹൈലിന്റെ നേതൃത്തിലാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്.