നെൽകൃഷിയിൽ ഇലപ്പേനും, മഞ്ഞളിപ്പും,ഓലകരിച്ചിലും രൂക്ഷമാകുന്നു.
പല്ലശ്ശന. ഇലപ്പേനും, മഞ്ഞളിപ്പും, ഓലകരിച്ചിലും രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടല്ലൂർ,മാരികുളമ്പ്,തോട്ടേങ്കരക്കളം,പല്ലാവൂർ പ്രദേശങ്ങളിലെ നെൽകർഷകർ ആശങ്കയിലാണ്. പ്രതീക്ഷകൾ തെറ്റിച്ചു വന്ന വേനൽമഴ, പൊടിവിതക്ക് തടസ്സം സൃഷ്ടിച്ചപ്പോൾ ട്രാക്ടർ പൂട്ടുകൂലി ഇരട്ടിയായി., കഴിഞ്ഞവർഷം രണ്ടാംവിളയ്ക്ക് ഉത്പാദിപ്പിച്ച നെല്ലിൻ്റെ ഉത്പാദനം കൂടുതലായിരുന്നെങ്കിലും സപ്ലൈകോ അനുവദിച്ച പെർമിറ്റിനേക്കാളും അധികം ലഭിച്ച നെല്ല് ഇപ്പോഴും വിറ്റഴിയാത്തതും കർഷകരിൽ വിഷമത സൃഷ്ടിക്കുന്നു. ഈ കൊറോണ കാലഘട്ടത്തിൽ വന്ന മഞ്ഞളിപ്പ് രോഗവും,ഇലപ്പേനും മൂലം ഓരോ കർഷകർക്കും ഒരേക്കറിന് രണ്ടായിരം രൂപയോളം ചിലവ് വർദ്ധിച്ചിരിക്കുകയാണ്.