രാജ്യത്ത് ശാന്തിയും, സമാധാനവും, സുസ്ഥിരമായ ജീവിതവും രാജ്യപുരോഗതിയും ഗാന്ധിമാർഗ്ഗത്തിലൂടെ മാത്രമേ സാദ്ധ്യമാകൂ എന്ന് കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ക്വിറ്റ് ഇന്ത്യാ ദിനാചരണ ഓൺലൈൻ സെമിനാർ അഭിപ്രായപ്പെട്ടു.
ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ നേടിയ കായിക താരങ്ങളെ സെമിനാർ അഭിനന്ദിച്ചു.
കെ.പി.സി.സി.ജനറൽ സെക്രട്ടറി സി. ചന്ദ്രൻ സെമിനാർ ഉദ്ഘാടനംചെയ്തു.കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ ഡോ.എം.സി.ദിലീപ് കുമാർ ” ക്വിറ്റ് ഇന്ത്യാ സമരം പുനർവായന ” എന്ന വിഷയം അവതരിപ്പിച്ചുകൊണ്ടു് മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ.കെ.ശശികുമാർ വിഷയം മുൻനിറുത്തി ക്ലാസ്സ് എടുത്തു. സംസ്ഥാന സെക്രട്ടറി പി.മോഹനകുമാരൻ, ജില്ലാ ജനറൽ സെക്രട്ടറി എ. ശിവരാമകൃഷ്ണൻ, എം.വി.ആർ.മേനോൻ, കെ.വി. പുണ്യകുമാരി, എ.ഗോപിനാഥൻ, ലക്ഷ്മി പത്മനാഭൻ, എ.ഭാസക്കരൻ, കെ.വി.വൈശാഖ്, എസ്.നന്ദകിഷോർ, പ്രൊഫ.എം.ഉണ്ണികൃഷ്ണൻ, എം.എം.തോമസ്സ്, ആർ.ശിവദാസ്, പി.പ്രീത, എന്നിവർ ‘ പ്രസംഗിച്ചു.