നാട്ടു കലാകാര യൂണിയൻ (സി ഐ ട്ടി യു. ) നെന്മാറ ഡിവിഷൻ കമ്മിറ്റി രൂപീകരിച്ചു.
നാട്ടു കലാകാര യൂണിയൻ നെന്മാറ ഡിവിഷൻ കമ്മിറ്റി രൂപീകരിച്ചു രൂപീകരണ യോഗം യൂണിയൻ ജില്ലാ പ്രസിഡന്റ് പ്രൊഫസ്സർ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. രമാധരൻ, കെ.ശാന്തകുമാരൻ മാസ്റ്റർ, സിജോ സണ്ണി തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി കെ. രമാധരൻ (പ്രസിഡന്റ് ), കുമാരപുത്തൂർ മണി (വൈസ് പ്രസിഡന്റ് ), ശാന്തകുമാരൻ മാസ്റ്റർ (സെക്രട്ടറി ), പല്ലശ്ശന പ്രകാശൻ (ജോയിന്റ് സെക്രട്ടറി ), കിരൺ ചന്ദ്രശേഖർ (ട്രഷറർ ). എന്നിവരെ തിരഞ്ഞെടുത്തു.