കോങ്ങാട്:വൈദ്യുതി നിരക്ക് കൂടുന്നതും വൈദ്യുതി വിതരണം മുടങ്ങുന്നതും പുലാപ്പറ്റ കിഴക്കേക്കര പുത്തൻ വീട്ടിൽ ഹരിനാരയണന് ഒരു പ്രശ്നമേയല്ല.വീടിന്റെ സംഭരണികളിൽ വെള്ളം നിറയ്ക്കാനാണെങ്കിലും,വീട്ടിൽ അത്യാവശ്യം ലൈറ്റുകൾ കത്തിക്കാനാണെങ്കിലും വെള്ളം പമ്പുചെയ്യുന്നതിനുമെല്ലാം തന്റെ 1982 മോഡൽ ഡീസൽ ബുള്ളറ്റ് മതി.എഴുവർഷമായി ഇതാണ് ഹരിനാരായണന്റെ രീതി. വീട്ടിലും അയല്പക്കത്തും വൈദ്യുതി മുടക്കം ഉണ്ടാകുമ്പോഴും സഹായവുമായി എത്തുന്നതും ഹരിനാരായണനും ബൈക്കുമാണ്.ബുള്ളറ്റിൽ വെള്ളമെടുക്കാനുള്ള പമ്പും ഡൈനാമോയും കൂടിസാങ്കേതികമായി ഘടിപ്പിച്ചാണ് ഇത്തരം കാര്യങ്ങൾ നടത്തുന്നത്.ബൈക്ക് ഒരുമണിക്കൂർ സ്റ്റാർട്ട് ചെയ്ത് നിർത്തിയാൽ വീട്ടാവശ്യത്തിനുള്ള വൈദ്യുതി ബാറ്ററിയിലേക്ക് ചാർജ് ചെയ്യപ്പെടും.നാട്ടിൽ പല എഞ്ചിനീയറിങ്-ശാസ്ത്ര പരിപാടികളിലും ക്ഷണിക്കപ്പെടാറുണ്ടെങ്കിലും,വിദേശത്തുള്ളവരെ ഇത്തരം സാങ്കേതിക കണ്ടുപിടുത്തങ്ങൾക്ക് വേണ്ടത്ര പ്രോത്സാഹനംകൊടുക്കൂ എന്നാണ് ഹരിനാരായണന്റെ അഭിപ്രായം.











EXCELLENT WE MUST PROMOTE SUUCH IDIEAS