Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

വായിക്കാൻ കഴിയുന്ന ടിക്കറ്റുകൾ നൽകാൻ കെ.എസ്.ആർ.ടി സിക്ക് നിർദേശം.

Palakkad News by Palakkad News
5 years ago
in Uncategorized
0
വായിക്കാൻ കഴിയുന്ന ടിക്കറ്റുകൾ നൽകാൻ കെ.എസ്.ആർ.ടി സിക്ക് നിർദേശം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വായിക്കാൻ കഴിയുന്ന ടിക്കറ്റുകൾ നൽകാൻ കെ.എസ്.ആർ.ടി സിക്ക് നിർദേശം.

പാലക്കാട്‌ : വായിക്കാൻ കഴിയുന്ന ഈടുറ്റ ടിക്കറ്റുകൾ ഉപഭോക്താവിന് നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകി.

ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര ചെയ്യാൻ കഴിയാതെ വന്നതിനാൽ ആ തുക യാത്രക്കാരനു തിരിച്ചുനൽകാനും കമ്മീഷൻ ഉത്തരവിട്ടു.

എറണാകുളം ആലുവ സ്വദേശി അഡ്വക്കേറ്റ് റസൽ ജോയി സമർപ്പിച്ച പരാതിയിലാണ് ഡി. ബി. ബിനു , വി. രാമചന്ദ്രൻ , ശ്രീദേവി ടി.എൻ എന്നിവർ ചേർന്ന ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.

ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് വരുന്നതിനായി കെ.എസ്.ആർ.ടിസി യുടെ മൾട്ടി ആക്സിൽ വോൾവോ ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ബസ് നേരത്തെ പുറപ്പെട്ടതിനാൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ല എന്നതായിരുന്നു ഉപഭോക്താവിന് പരാതി.

ബസ് കിട്ടാത്തതിനാൽ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു . അത് സേവനത്തിലെ ന്യൂനതയാണ്.

എന്നാൽ, കൃത്യസമയത്ത് തന്നെയാണ് ബസ് പുറപ്പെട്ടതെന്നും വീഴ്ച യാത്രക്കാരന്റേതായിരുന്നുവെന്നും കെ.എസ്.ആർ.ടിസി കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചു.

“കേസ് ഫയൽ ചെയ്യപ്പെട്ട അപ്പോൾ തന്നെ കെഎസ്ആർടിസി നൽകിയ ടിക്കറ്റ് വായിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഗുണനിലവാരമില്ലാത്ത യാത്രാടിക്കറ്റ് നൽകിയതു തന്നെ സേവനത്തിലെ ന്യൂനതയാണ് ” കമ്മീഷൻ വ്യക്തമാക്കി.

“2019 ജൂലൈ 6 ന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരം ഗുണനിലവാരമുള്ള പേപ്പറിൽ നിലവാരമുള്ള മഷി ഉപയോഗിച്ച് പ്രിൻറ് ചെയ്ത ബില്ലുകൾ ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. “

“തനിക്ക് ലഭിച്ച സേവനത്തെപ്പറ്റിയും ഉൽപ്പന്നത്തെ പറ്റിയുമുള്ള പരാതികൾ അധികാരികൾക്ക് സമർപ്പിക്കാൻ ഇത് തടസ്സമാണ്. “

“ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം സേവനത്തിലെ വീഴ്ചയും അനുചിതമായ വ്യാപാര രീതിയുമാണ്. “

“സംസ്ഥാനത്തെ എല്ലാ സർക്കാർ, പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളും ഉപഭോക്താവിന് ഗുണനിലവാരമുള്ള പേപ്പറിൽ നിലവാരമുള്ള മഷി ഉപയോഗിച്ച് പ്രിൻറ് ചെയ്ത വ്യക്തവും വായിക്കാൻ കഴിയുന്നതുമായ ബില്ലുകൾ നൽകണം.”

ഈ സർക്കാർ ഉത്തരവ് കർശനമായി പാലിക്കാൻ കെഎസ്ആർടിസി എം.ഡിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

“യാത്ര പുറപ്പെടുന്നതിനു മുൻപ് യാത്രക്കാരനെ ഫോണിൽ വിളിച്ചു വെന്ന് തെളിയിക്കാൻ എതിർകക്ഷിക്ക് കഴിഞ്ഞില്ല. കെഎസ്ആർടിസി ഇത് ചെയ്തിരുന്നുവെങ്കിൽ യാത്രക്കാരൻ അനുഭവിച്ച ക്ലേശങ്ങൾ ഒഴിവാക്കാമായിരുന്നു .” കമ്മീഷൻ വിലയിരുത്തി.

യാത്രക്കൂലിയായി കെ.എസ്.ആർ.ടി.സി ഈടാക്കിയ 931 രൂപ 30 ദിവസത്തിനകം യാത്രക്കാരന് തിരിച്ചുനൽകാനും കമ്മീഷൻ ഉത്തരവിട്ടു.

Previous Post

ഒപ്പറേഷൻ കുബേര; കിഴക്കഞ്ചേരി മൂലംകോട് സ്വദേശി അറസ്റ്റിൽ

Next Post

കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (KTDO )

Palakkad News

Palakkad News

Next Post
കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (KTDO )

കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (KTDO )

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News