പല്ലശ്ശന: പല്ലശ്ശന ഗ്രാമപഞ്ചായത്തിൻ്റേയും, കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ 2021 ജൂലൈ 31ന് ശനിയാഴ്ച പല്ലശ്ശന ഒഴിവുപാറ എൽ.പി. സ്കൂളിൽ വെച്ച് രാവിലെ 9 മണി മുതൽ 11 മണി വരെ ആൻ്റിജൻക്യാമ്പ് നടത്തിയതിൽ 233പേർ പങ്കെടുത്തു. 11പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി മെഡിക്കൽ ഓഫീസർ അറിയിച്ചു. ഈ ക്യാമ്പിൽ പങ്കെടുത്ത് കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് സഹകരിച്ച ഏവരോടും സംഘാടകർ നന്ദി അറിയിച്ചു.










