കൊറോണ രോഗിയുടെ മൃതദ്ദേഹം സംസ്കരിച്ച് പോപുലർ ഫ്രണ്ട്, എസ്ഡിപിഐ, ഐഎസ്എഫ് പ്രവർത്തകർ
കുലുക്കല്ലൂർ: PK ദാസ് ആശുപത്രിയിൽ കൊറോണ ബാധിച്ചു ചികിത്സയിലായിരുന്ന വെസ്റ്റ് മപ്പാട്ടുകര മഹല്ലിലെ പള്ളിയാൽ തൊടി ആമിനക്കുട്ടി ഇന്നലെ രാത്രി മരണപ്പെട്ടു.
ആമിനക്കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹി ഷംസുദ്ധീൻ കുലുക്കല്ലൂരിന്റെ നേതൃത്വത്തിൽ കുലുക്കല്ലൂർ പഞ്ചായത്ത് പോപുലർ ഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകരായ സുബൈർ, സെയ്ദാലി, മൊയ്തുണ്ണി, ബഷീർ PT, സൗദി ISF പ്രവർത്തകനായ ബഷീർ VK എന്നിവരുടെയും മണ്ണാർക്കാട് നിന്നും വന്ന പോപുലർ ഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകരായ മൻസൂർ മണ്ണാർക്കാട്, അക്ബർ ആനമൂളി, സൈദലവി ആനമൂളി, അബുത്വാഹിർ ആനമൂളി എന്നിവർ വെസ്റ്റ് മപ്പാട്ടുകര മഹല്ല് ഖബർസ്ഥാനിൽ മറവുചെയ്തു.