2021 – 22 അധ്യയന വർഷത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയ പാലക്കാട് ഗവൺമെൻറ് മോയൻ എൽപി സ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് അധ്യാപകർ 30 സ്മാർട്ട്ഫോൺ നൽകിയപ്പോൾ ബിഎസ്എൻഎൽ ജീവനക്കാരായ സി . സതീഷ് , A N സിന്ധു, K S അഞ്ജലി , ബാലു, എസ് നന്ദകുമാർ etc (CTO) എന്നിവർ രണ്ടുമാസത്തെ ഇൻറർനെറ്റ് സൗകര്യത്തോടു കൂടി ഫോൺ കണക്ഷൻ നൽകി. വിദ്യാലയ വികസനത്തിന്റെ ഭാഗമായി ലൈബ്രറി നവീകരണത്തിന് അരലക്ഷം രൂപയുടെ ഫർണിച്ചർ , വാട്ടർ പ്യൂരിഫയർ എന്നിവ നൽകി A G നാഗലക്ഷ്മിയും കുടുംബാംഗങ്ങളും സഹായിച്ചു.