ജീവനക്കാരുടെ ലീവ് സറണ്ടർ മരവിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
കൊല്ലങ്കോട് : സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ മരവിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള എൻജിഒ അസോസിയേഷൻ കൊല്ലങ്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കൊല്ലങ്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ എസ് സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് പ്രജിത്ത് വി നാഥിൻ്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ ശിവദാസൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി എ.ഗോപിദാസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.ഷണ്മുഖൻ, ബ്രാഞ്ച് സെക്രട്ടറി ഫിറോസ് ഉണ്ണികൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം മുംതാജ് ചെല്ലപ്പ, ജില്ലാ കൗൺസിൽ അംഗം സി.ശ്രീജിത്ത്, വനിതാ ഫോറം കൺവീനർ സാജിത അസീസ്, എന്നിവർ സംസാരിച്ചു.