Tuesday, May 13, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

ഒഴിവുകൾ / നിയമനങ്ങൾ

Palakkad News by Palakkad News
4 years ago
in CAREER
0
ഒഴിവുകൾ / നിയമനങ്ങൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍ നിയമനം
കുടുംബശ്രീയുടെ മൃഗസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാരെ നിയമിക്കുന്നു.  പ്ലസ് ടു/ പ്രീഡിഗ്രി തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്- കമ്പ്യൂട്ടര്‍ പരിജ്ഞാനം, അവതരണങ്ങള്‍, ഡോക്യൂമെന്റഷന്‍, ക്ലാസുകള്‍ നടത്താനുള്ള കഴിവ്,  സംഘടനാപാടവം ഉണ്ടായിരിക്കണം.

സ്ത്രീകള്‍, കുടുംബശ്രീ അംഗം- കുടുംബാംഗം, ബിരുദധാരികള്‍, മൃഗസംരക്ഷണമേഖലയില്‍ ഒരു മാസത്തില്‍ കുറയാത്ത കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍, പ്രവൃത്തി പരിചയമുള്ളവര്‍, മൃഗസംരക്ഷണ മേഖലയിലെ യൂണിറ്റുകളിലെ അംഗങ്ങള്‍, എസ്.സി,  എസ്. ടി, ആശ്രയ കുടുംബാംഗം, എം. ബി. എ, ബി.ബി.എ, പ്രൊജക്റ്റ് മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന.

താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂലൈ 30 ന് വൈകീട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍, കുടുംബശ്രീ, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ ലഭ്യമാക്കണമെന്ന് കോ-ഓഡിനേറ്റര്‍ അറിയിച്ചു.

പൊതുവിതരണ കേന്ദ്രം ലൈസന്‍സി: അപേക്ഷ ക്ഷണിച്ചു
ഒറ്റപ്പാലം താലൂക്കിലെ വെള്ളിനേഴി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ചാമകുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുവിതരണ കേന്ദ്രം എ.ആര്‍.ഡി 58 ന് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന് ബന്ധപ്പെട്ട വാര്‍ഡ്,  റേഷന്‍കടയുടെ സേവന പരിധിയില്‍ ഉള്‍പ്പെടുന്ന വനിതകള്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാ കൂട്ടായ്മകള്‍, വനിതാ സ്വയം സഹകരണസംഘങ്ങള്‍ എന്നിവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു.

താല്‍പര്യമുള്ളവര്‍ നിബന്ധനകള്‍ക്ക് വിധേയമായി നിശ്ചിതഫോറത്തിലുള്ള അപേക്ഷ ഓഗസ്റ്റ് 18 ന് ഉച്ചയ്ക്ക് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസില്‍ ലഭ്യമാക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491-2505541.

കൃഷിഭവനില്‍ ഇന്റേണ്‍ഷിപ്പ്
കാര്‍ഷികമേഖലയില്‍ യുവ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്നതിന് കൃഷിഭവനുകളില്‍ ഇന്‍സെന്റീവോടെ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. വി.എച്ച്.എസ്.സി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍, കൃഷി, ജൈവകൃഷി എന്നിവയില്‍ വി.എച്ച്.എസ്.സി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ബി.എസ്.സി അഗ്രികള്‍ച്ചര്‍ കഴിഞ്ഞവര്‍ക്ക്  അപേക്ഷിക്കാം. പ്രതിമാസം 1000 രൂപ ഇന്‍സെന്റീവ് ലഭിക്കും.

വിളകളുടെ കൃഷി രീതി, ആരോഗ്യം, വിളവെടുപ്പ്, വിപണി വില നിര്‍ണയം, ഗ്രാമീണ കാര്‍ഷിക സമ്പദ് വ്യവസ്ഥ, കാര്‍ഷിക സംരംഭകത്വ സാധ്യതകള്‍, കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കും. താല്‍പര്യമുള്ളവര്‍ www.keralaagriculture.gov.in ല്‍ അപേക്ഷിക്കണം. ജൂലൈ 26 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തി ഇന്റേണുകളെ തിരഞ്ഞെടുക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സിന് അപേക്ഷിക്കാം
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിന് ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ആന്റ് ഹൈബ്രിഡ് കോഴ്‌സിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്. മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, പ്ലേസ്‌മെന്റ് സഹായം ലഭിക്കും. പ്രിന്റ് – ഓണ്‍ലൈന്‍ – മൊബൈല്‍ ജേണലിസത്തില്‍ പരിശീലനം ലഭിക്കും. അപേക്ഷാ ഫോമുകള്‍ ksg.keltron.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ഓഗസ്റ്റ് 10 നകം കെല്‍ട്രോണ്‍ നോളജ് സെന്റര്‍, തേര്‍ഡ് ഫ്‌ളോര്‍, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ – 6238840883,  8137969292.

ഡാറ്റാ എന്‍ട്രി, ഡി.സി.എ കോഴ്‌സ് പ്രവേശനം
ആലത്തൂര്‍ എല്‍.ബി.എസ് ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന ആറുമാസത്തെ ഡി.സി.എ(എസ്), ഒരു വര്‍ഷത്തെ ഡി.സി.എ, നാലു മാസത്തെ ഡാറ്റാ എന്‍ട്രി ആന്റ് ഒഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് യൂസിങ്ങ് ടാലി കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. യഥാക്രമം പ്രീഡിഗ്രി/+2,  എസ്.എസ്.എല്‍.സി, പ്രീഡിഗ്രി/+2/ഡിഗ്രി കോമേഴ്‌സ് ആണ് യോഗ്യത. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ഥികള്‍ ഫീസ് അടയ്ക്കണ്ട. താല്‍പര്യമുള്ളവര്‍www.lbscentre.kerala.gov.in/services/courses ല്‍ അപേക്ഷിക്കണം. ഫോണ്‍: 04922-222660, 9447430171

Previous Post

ഗാന്ധിദർശൻ വേദി സ്മാർട്ട് ഫോണും പഠനോപകരണങ്ങളും നല്കി.

Next Post

വ്യവസായങ്ങള്‍ക്ക് 5 ലക്ഷം വരെ ധനസഹായം

Palakkad News

Palakkad News

Next Post
വ്യവസായങ്ങള്‍ക്ക് 5 ലക്ഷം വരെ ധനസഹായം

വ്യവസായങ്ങള്‍ക്ക് 5 ലക്ഷം വരെ ധനസഹായം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News