പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകളിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ട്രെയിനി, ടെക്നീഷ്യന്, സൂപ്പര്‍വൈസര്‍, നഴ്സ്, മെക്കാനിക്കല്‍ എഞ്ചിനീയര്‍, പ്രോഗ്രാം മാനേജര്‍ എന്നീ തസ്തികകളില്‍ ഒഴിവ്. 120 ഒഴിവുകളാണുള്ളത്. യോഗ്യത: ഐ.ടി.ഐ/ ഡിപ്ലോമ/ബി.ടെക് (മെക്കാനിക്കല്‍ / ഓട്ടോമൊബൈല്‍), ബി എസ് സി നഴ്സിംഗ് അല്ലെങ്കില്‍ ജി എന്‍ എം (സ്ത്രീ /പുരുഷന്). താത്പര്യമുള്ളവര്‍ ജൂലൈ 23 ന് വൈകിട്ട് അഞ്ചിനകം ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലുള്ള കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ചിറ്റൂര്‍ കരിയര്‍ ഡെവലപ്പ്മെന്റ് എപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923-223297.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് , പാലക്കാട്