പാലക്കാട്:
താലിബാന് ആക്രമണത്തില്‍ കൊല്ലപ്പെട്ട റോയിട്ടേഴ്സിന്റെ ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ പാലക്കാട്ടെ ഫോട്ടോജേണലിസ്റ്റുകൾ അനുസ്മരിച്ചു. പ്രസ് ക്ലബിൽ നിന്ന് കോട്ടമൈതാനത്തേക്ക് മൗനജാഥ നടത്തി. രക്തസാക്ഷി മണ്ഡപത്തിൽ ഡാനിഷിന്റെ ഫോട്ടോയ്ക്ക് മുന്നിൽ ക്യാമറകൾ വച്ച് മെഴുകുതിരികത്തിച്ചു. വിബി ജോബ്, പി വി സുജിത്, സിബു ഭുവനേന്ദ്രൻ, പി എസ് മനോജ്, അനിൽ കെ പുത്തൂർ, പി പി രതീഷ്, ഇ എസ് അഖിൽ, അരുൺ കൃഷ്ണൻകുട്ടി, ശരത് കൽപ്പാത്തി, ജിൻസ് മൈക്കിൾ, മധു എന്നിവർ സംസാരിച്ചു. പുലിറ്റ്സര്‍ പുരസ്കാര ജേതാവായിരുന്ന ഡാനിഷ് സിദ്ദിഖി വെള്ളിയാഴ്ചയാണ് താലിബാന് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.