ആദിവാസികളുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടി പോരാടി രക്തസാക്ഷിയായ ഫാദർ സ്റ്റാൻസ്വാമിയുടെ ഭൗതികാവശിഷ്ടം ആദി ഡയറക്ടർ ഫാ. ലെനിൻ ആന്റണിയുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞു നാലിന് കോയന്പത്തൂരിൽ നിന്നും അട്ടപ്പാടി ആദിയിൽ എത്തിച്ചു.
ചടങ്ങിൽ അട്ടപ്പാടിയിൽ നിന്നുള്ള വിവിധ രാഷ്ട്രീയ സാംസ്കാരിക മത നേതാക്കൾ പങ്കെടുത്തു സ്മരണാഞ്ജലി അർപ്പിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി സുരേഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പുഷ്പാർച്ചന നടത്തി. ഒൗസേഫ് (കേരള കോണ്ഗ്രസ്), സലോമി ടീച്ചർ ( ജനറൽ സെക്രട്ടറി, എൻ എച്ച് ആർ എ സി എഫ്), ഫാ. ദീപു അഗസ്റ്റിൻ രാജ് (രോഹഗത് ആശ്രമം), സിസ്റ്റർ സുമിത, മാണി പറന്പിൽ, ഫാ. ജ്ഞാനം പ്രകാശം, രാമു, ബിനോഷ് സംസാരിച്ചു.
ഇന്ന് അട്ടപ്പാടിയിൽ നിന്നും ഭൗതികാവാശിഷ്ടം രാവിലെ 6:45 ന് മണ്ണാർക്കാട് സെന്റ് ജെയിംസ് ദേവാലയത്തിൽ എത്തിക്കും, 8:30ന് പാലക്കാട് സെന്റ് റാഫേൽ കത്തീഡ്രൽ ദേവാലയത്തിലും, 9ന് പാലക്കാട് സുൽത്താൻപേട്ട് സെന്റ് സെബാസ്റ്റ്യൻ പള്ളിയിലും തുടർന്ന് പാലക്കാട്,മേഴ്സി കോളേജ് തുടങ്ങിയ സ്ഥലങ്ങളിലുമെത്തിച്ചു പ്രാർത്ഥന ശുശ്രൂഷകൾ നടത്തും. ഉച്ചകഴിഞ്ഞു കോഴിക്കോട്ടേക്ക് കൊണ്ടു പോകും.