വന മഹോത്സവം 2021ന്റെ ഭാഗമായി പള്ളിപ്പുറം നിളാ നദി തീരത്ത് മുള തൈകൾ നട്ടു,
പാലക്കാട് ജില്ലാ സോഷ്യൽ ഫോറസ്റ്റ് വിഭാഗവും പരിസ്ഥിതി പ്രവർത്തകൻ സി പി പ്രദീപ് പട്ടാമ്പിയും സംയുക്തമായാണ് പരിപാടി നടത്തിയത് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അബ്ദുറസാഖ് മുള തൈകൾ നട്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു, മുതുതല ഗ്രാമപഞ്ചായത്ത് മെമ്പർ ഉഷകുമാരി അധ്യക്ഷയായിരുന്നു ഭാരതപ്പുഴ സംരക്ഷണ സമിതി കോഡിനേറ്റർ ഹുസൈൻ തട്ടത്താഴത്ത് മുഖ്യപ്രഭാഷണം നടത്തി പ്രദീപ് സി പി,അക്ബർ പട്ടാമ്പി,ആർ ജി ഉണ്ണി, സുകുമാരൻ, മാസ്റ്റർ അദ്നാൻ, കുമാരി ഉത്തര എന്നിവർ സംസാരിച്ചു സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഭദ്രകുമാർ നന്ദിയും പറഞ്ഞു









