ജില്ലാ കളക്ടർ മൃൺമയി ജോഷി അട്ടപ്പാടി മേഖലയിലെ താഴെ തുഡുക്കി ഊരിൽ സന്ദർശനം നടത്തുന്നു. മേഖലയിലെ ജലലഭ്യത വൈദ്യുതികരണം, ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തുക ലക്ഷ്യമിട്ടായിരുന്നു സന്ദർശനം.
അട്ടപ്പാടി മേഖലയിലെ താഴെ തുഡുക്കി ഊരിലെ സന്ദർശനത്തിന് ശേഷം ജില്ലാ കളക്ടർ മൃൺമയി ജോഷി യുടെ അധ്യക്ഷയിൽ മുക്കാലി ഫോറസ്റ്റ് ഐ.ബി യിൽ രാവിലെ ചേർന്ന അവലോകനയോഗം. സബ് കളക്ടർ അസിസ്റ്റൻറ് കളക്ടർ എന്നിവർക്ക് പുറമെ കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി അധികൃതർ, ഐടിഡിപി പ്രൊജക്ട് ഓഫീസർ ഡി. എഫ്. ഒ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.