Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

പനയമ്പാടത്ത് മണൽ ചാക്ക് തടയണ ഒരുക്കികരാർ കമ്പനിയുടെ സൂത്രപ്പണി

Palakkad News by Palakkad News
5 years ago
in MANNARKKAD
0
പനയമ്പാടത്ത് മണൽ ചാക്ക് തടയണ ഒരുക്കികരാർ കമ്പനിയുടെ സൂത്രപ്പണി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജനത്തിന്റെ കണ്ണിൽ പൊടിയിടാൻമണൽ ചാക്ക് തടയണ ഒരുക്കികരാർ കമ്പനി
കരിമ്പ:മണൽ നിറച്ച ചാക്കുകൾ അടുക്കിവച്ച് ചാലൊരുക്കുന്ന കാഴ്ചയാണ് ഇപ്പോൾ പനയമ്പാടത്ത്.ദേശീയ പാത നിർമാണ പ്രവൃത്തി ഏറ്റെടുത്ത കമ്പനിയാണ് ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ ഈ പരിഹാരവുമായി വന്നിട്ടുള്ളത്.കഴിഞ്ഞ ദിവസം പഞ്ചായത്ത് ഹാളിൽനടന്ന യോഗത്തിൽ ഉണ്ടായ ജനരോഷം തണുപ്പിക്കാനാണ് ഇതെന്ന് മനസ്സിലാക്കാം.ദേശീയ പാതയിൽ അഴുക്ക് ചാലില്ലാതെ മഴവെള്ളം കുത്തി ഒലിച്ച് റോഡിലൂടെ ഒഴുകി റോഡപകടങ്ങൾ പെരുകികൊണ്ടിരിക്കുന്ന കാര്യം നാട്ടുകാർ സൂചിപ്പിച്ചിരുന്നു.എന്നാൽ നിഷേധാത്മക നിലപാടാണ്ദേശീയ പാത വിഭാഗത്തിനുള്ളത്.കുത്തനെയുള്ള ഇറക്കവും ‘റ’ പോലെ അപകടവളവുമുള്ള ഈ ഭാഗത്ത് മഴ പെയ്താൽ നിമിഷ നേരം കൊണ്ട്‌ വെള്ളംകുത്തിയൊലിച്ച് റോഡ് തകർന്ന കാഴ്ചയാണ് റോഡിന്റെ ഇരുവശത്തും.ടാർ ചെയ്ത ഭാഗമെല്ലാം കുത്തിയൊലിച്ച് പോയിട്ടുണ്ട്. പുതിയ റോഡ് നിർമാണ ഘട്ടത്തിൽ തന്നെ ഈ ആവശ്യം പലതവണ ഉന്നയിച്ചിട്ടും അധികാരികളോ നിർമാണ കമ്പനിയോ ചെവിക്കൊള്ളാൻ തയ്യാറായില്ല എന്ന് നാട്ടുകാർ പറഞ്ഞു. ഇവിടെ ഉണ്ടായ അപകട പരമ്പരയിൽ രണ്ട് ജീവൻ നഷ്ടപ്പെട്ടു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.  കുത്തനെ ഇറക്കവും കൊടും വളവുമുള്ള ഈ ഭാഗത്ത് ഇരു വശത്തും അഴുക്കു ചാൽ നിർമിച്ച് റോഡ് ശാസ്ത്രീയമായി ക്രമീകരിക്കുന്നതിന് പകരം ഒരു ഭാഗത്തേക്ക് മാത്രം ചരിച്ച് റോഡ്‌ നിർമ്മിച്ചതും അപകട കാരണമായി വിദഗ്ധർ ചൂണ്ടികാട്ടുന്നു.റോഡ് ഉയർത്തിയ  ഭാഗത്ത് കടകൾക്ക് മുന്നിൽ മണ്ണ് തിട്ടയായി നിൽക്കുന്നതിനാൽ കടകളിലേക്ക് മഴവെള്ളം ഇരച്ചു കയറുന്ന സ്ഥിതിയാണ്. ഒരു ചെറിയ ചാറ്റൽ മഴ വന്നാൽ പോലും ഇവിടുത്തുകാരുടെ മനസ്സിൽ തീയാണ്. മഴ നേരത്താണ് മിക്ക അപകടങ്ങളും നടക്കുന്നത്.അശാസ്ത്രീയമായി നിർമിച്ചിട്ടുള്ള ഈ പ്രദേശത്തെ റോഡ് ഇരുവശത്തും അഴുക്ക് ചാലോടുകൂടി ചരിവില്ലാതെ പുനർനിർമിക്കണമെന്ന  ആവശ്യം ശക്തമായിരിക്കുകയാണ്.  ദേശീയപാത നിർമാണത്തിലെ എസ്റ്റിമേറ്റ്  പുനഃക്രമീകരിച്ചെങ്കിൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കപ്പെടൂ,എന്നാണ് മുസ്ലിം ലീഗ്,കോങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് യൂസുഫ് പാലക്കൽ ഉൾപ്പടെയുള്ളവർ ആവശ്യപ്പെടുന്നത്. ഇരുവശത്തും അഴുക്ക് ചാലോടുകൂടി റോഡ് പുനർനിർമിക്കണമെന്ന് സർവകക്ഷി യോഗത്തിൽ രാഷ്ട്രീയ പാർട്ടി നേതാക്കൾ ആവശ്യപ്പെടുകയുമുണ്ടായി.ഏതായാലും റോഡ് പുനരുദ്ധാരണത്തിൽ കരിമ്പയിലെ ജനങ്ങളോട് ദേശീയപാതഅധികൃതരും കരാർ കമ്പനിയും കാണിക്കുന്ന നിരുത്തരവാദപരമായ സമീപനം ഒന്നിച്ചുള്ള പ്രതിഷേധ പരിപാടികൾക്ക് കളമൊരുങ്ങുകയാണ്.
ടാർ ചെയ്ത ഭാഗമെല്ലാം കുത്തിയൊലിച്ച് പോയി അഴുക്ക്ചാൽ തോടായി മാറിയപ്പോൾ,
മണൽ നിറച്ച ചാക്കുകൾ അടുക്കിവച്ച് ചാലൊരുക്കുന്ന അധികാരികളുടെ സൂത്രപ്പണി.
പനയമ്പാടത്തെ കാഴ്ച.

Previous Post

സ​ബ് ജ​യി​ൽ നി​ർ​മാണം: സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്നു യു​ഡി​എ​ഫ്

Next Post

ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണം: പ്രതിഷേധം അലയടിച്ചു

Palakkad News

Palakkad News

Next Post
ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണം:  പ്രതിഷേധം അലയടിച്ചു

ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണം: പ്രതിഷേധം അലയടിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News