മണ്ണാർക്കാട്ടെ സബ് ജയിൽ നിർമാണം: സർക്കാർ പിൻമാറണമെന്നു യുഡിഎഫ്
കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന്റെ മുണ്ടേക്കാരാട്ടെ ഭൂമി സബ് ജയിൽ നിർമ്മാണത്തിന് അനുവദിച്ച നടപടിയിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. നഗരസഭ ഭരണസമിതി ഉദ്ദേശിക്കുന്ന വീടില്ലാത്തവർക്ക് ഫ്ലാറ്റ് നിർമ്മാണം, ആധുനിക രീതിയിലുള്ള സ്റ്റേഡിയം, ടൗണ്‍ഹാൾ തുടങ്ങിയ പദ്ധതികൾക്കായി നിർദ്ദിഷ്ട ഭൂമി അനുവദിക്കണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.
ജയിൽ നിർമ്മാണത്തിന് മണ്ണാർക്കാട്, അട്ടപ്പാടി താലൂക്കുകളിൽ നഗരസഭയിലല്ലാതെ നിരവധി സ്ഥലങ്ങളുണ്ട്. ഇവ കണ്ടെത്തി ഉപയോഗപ്പെടുത്തണം. മണ്ണാർക്കാട് നഗരസഭക്ക് ഇത്തരത്തിലുള്ള വികസന പ്രവർത്തനത്തിനാവശ്യമായ സ്ഥലസൗകര്യമില്ല. അതിൽ ഈ സ്ഥലം നഗരസഭക്ക് വിട്ട് നൽകണം. ഇതിനായി കഴിഞ്ഞ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണക്കുട്ടിക്ക് നിവേദനം നൽകിയിരുന്നു.