പാലക്കാട്:
ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അർഹമായ സ്കോളർഷിപ്പ് തുക വിതരണം നടത്താത്ത പാലക്കാട് നഗരസഭയുടെ നടപടി ആ വിഭാഗത്തോട് ചെയ്യുന്ന അവഗണനയും, അനീതിയും ആണെന്നും, കോവിഡിനെ മറയാക്കി അർഹത പെട്ട ആനുകൂല്യം വിതരണം നടത്താത്ത നഗരസഭാ അധികൃതരുടെ നടപടി നിന്ദ്യവും പ്രതിഷേധാർഹമാണെന്നു കെ പി സി സി സെക്രട്ടറി പി വി രാജേഷ് അഭിപ്രായപ്പെട്ടു നഗരത്തിലെ മാലിന്യ നിർമാർജനത്തിലും, തകർന്നുകിടക്കുന്ന റോഡുകളുടെ കാര്യത്തിലും എല്ലാം തന്നെ നിഷ്ക്രിയമാണ് നഗരസഭാ ഭരണം എന്നും, കോവിഡ് വാക്സിൻ വാർഡ് അടിസ്ഥാനത്തിൽ നടപ്പാക്കുന്നതിന് നഗരസഭ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .പാലക്കാട് ടൌൺ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പാലക്കാട് നഗരസഭാ കാര്യാലയത്തിന് മുൻപിൽ നടത്തിയ പ്രധിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് സി വി സതീഷ് അധ്യക്ഷം വഹിച്ചു. നഗരസഭാ പാർലിമെന്ററി പാർട്ടി ലീഡർ ബി സുഭാഷ്, ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി സുധാകരൻ പ്ലാക്കാട്ട് ,നഗരസഭാഅംഗങ്ങളായ എ കൃഷ്ണൻ, പി എസ് വിബിൻ, ഹരിദാസ് മച്ചിങ്ങൽ, കെ എൻ സഹീർ, നിഖിൽ സി എന്നിവർ പ്രസംഗിച്ചു .










