പാലക്കാട്: കോവിഡ് ബാധിതയായ ആദിവാസി യുവതിയെ ലേബർറൂമിലേക്ക് മാറ്റിയില്ല.
യുവതി പ്രസവിച്ചത് കട്ടിലിൽ.
കുഞ്ഞ് മരിച്ചതായി ബന്ധുക്കൾ.
പാലക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലാണ് സംഭവം. അട്ടപ്പാടി പാലൂർ ഊരിലെ മാരിയത്താളിനാണ് ദുരനുഭവം.
യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുന്ന കാര്യം
നേഴ്സുമാരെ വിവരമറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി.ബാത്റൂമിൽ പോവുന്നതിനിടെ പ്രസവിയ്ക്കുകയായിരുന്നു. സംഭവം മാരിയത്താൾ നാട്ടിലേക്ക് വിളിച്ച് അറിയിച്ചതോടെയാണ് വിഷയം പുറംലോകം അറിഞ്ഞത്. വിഷയത്തിൽ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.










