പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.
ആലത്തൂർ: ലോക്ഡൗൺ മൂലം പുറത്തിറങ്ങാൻ പ്രയാസപ്പെടുന്ന ജനങ്ങൾക്ക് കാവശ്ശേരി ചുണ്ടക്കാട് പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ സാന്ത്വനം. ഒരു കുടുംബത്തിന് ഒരാഴ്ച കാലത്തേക്ക് ആവശ്യമായ പച്ചക്കറികളുൾപ്പെടുന്ന കിറ്റുകളാണ് ക്ലബ്ബ് അംഗങ്ങൾ വീടുകളിലെത്തിച്ചത്. എട്ട്, ഒമ്പത് വാർഡുകളിലെ 350 കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്.ജന്മനാ ഇരു കൈയ്യുമില്ലാത്ത ഭിന്നശേഷി കലാകാരൻ പ്രണവ് ബാലസുബ്രഹ്മണ്യൻ വിതരണോദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ എ.സുചിത്ര, ഇൻഷുറൻസ് അഡ്വൈസർ ഇ.ഷാഹിദ എന്നിവർ മുഖ്യാതിഥികളായി. ക്ലബ്ബ് പ്രസിഡൻ്റ് എ.സുധീർ അധ്യക്ഷനായി.സെക്രട്ടറി വി.സുനിൽകുമാർ, ട്രഷറർ കെ.എൻ. നൗഷാദ് എന്നിവർ സംസാരിച്ചു.
ഫോട്ടോ ക്യാപ്ഷൻ: കാവശ്ശേരി ചുണ്ടക്കാട് പ്രിയദർശിനി ക്ലബ്ബിൻ്റെ പച്ചക്കറി കിറ്റ് വിതരണോദ്ഘാടനം ഭിന്നശേഷി കലാകാരൻ പ്രണവ് ബാലസുബ്രഹ്മണ്യൻ നിർവഹിക്കുന്നു










