പുതുപ്പരിയാരം പഞ്ചായത്തിലേക്കു കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി
പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ വിവിധ സെന്ററുകളിൽ നൽകുന്നതിനായി എം ഇ എസ് പ്രവർത്തകർ മാസ്ക്കും കോവിഡ് പ്രതിരോധ സാമഗ്രികളും കൈമാറി.
എംഇഎസ് ജില്ലാ വൈസ് പ്രസിഡൻറ് എസ്.എ. മുഹമ്മദ് യൂസഫ് കോവിഡ് പ്രതിരോധ സാമഗ്രികൾ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ആർ.ബിന്ദുവിന് കൈമാറി.
എംഇഎസ് താലൂക്ക് പ്രസിഡൻറ് എ.സൈദ് ശഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. എം. തൗഫീഖ് റഹ്മാൻ, ട്രഷറർ എസ്. എം. സലീം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉണ്ണികൃഷണൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, പി.ജയപ്രകാശ്, വാർഡ് അംഗം ഗംഗാധരൻ, എസ്. എം. നൗഷാദ് ഖാൻ എന്നിവർ പങ്കെടുത്തു.
ഗ്രാമ പ്രദേശങ്ങളിലെ കോവിഡ് മുന്നണി പോരാളികൾകൾക്ക് കൈത്താങ്ങായ എം ഇ എസ് പ്രവർത്തകരെ പഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു.
പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ എം ഇ എസ് പ്രവർത്തകരായ സി എസ് അബ്ദുൽ ഹക്കീം, , ടി എ ബഷീർ എന്നിവർ പങ്കാളികളായി.










