മണ്ണാർക്കാട്:ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ചു.മണ്ണാർക്കാട് തെങ്കര പെരുമണ്ണിൽ വീട്ടിൽ ഹംസയാണ് (56) മരിച്ചത്.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് റഫർ ചെയ്തു വ്യാഴാഴ്ചയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ബ്ലാക്ക് ഫംഗസാണോ എന്ന് സ്ഥിരീകരിക്കാന്‍ സ്രവം പരിശോധനയ്ക്ക് അയച്ചു.