ജില്ലയിൽ ഒരു പുരുഷനു കൂടി ബ്ലാക്ക് ഫംഗസ് ബാധ (മ്യൂകർ മൈകോസിസ്) സ്ഥിരീകരിച്ചു. ഇന്നലെ ഒരു സ്ത്രീക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ചികിത്സ പുരോഗതിയിലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇവർക്കു ഫംഗസ് ബാധ ഉണ്ടാകാനിടയായ സാഹചര്യം ആരോഗ്യവകുപ്പ് പരിശോധിക്കുകയാണ്. സ്ത്രീ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പുരുഷൻ മഞ്ചേരിയിലുമാണ് ചികിത്സയിലുള്ളത്. ഫംഗസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.










