ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എല്ലാ കിടക്കകളിലേയ്ക്കും ഓക്സിജൻ ലഭ്യമാക്കാൻ ഉള്ള നടപടികൾ പുരോഗമിക്കുന്നു….
കോവിഡ് എന്ന മഹാവ്യാധി പിടിമുറുക്കുമ്പോൾ പ്രാണവായുവിന്റെ കാര്യത്തിൽ ആശ്വസമായി ഒറ്റപ്പാലം തലുക്ക് ആശുപത്രി. ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ 20 ലക്ഷം രൂപ വിനിയോഗിച്ച് 142 ഓളം ഓക്സിജൻ പോയന്റുകൾ ആണ് ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പുതുതായി സജ്ജീകരിക്കുന്നത്. ഈ സംവിധാനം നിലവിൽ വരുന്നതോടെ 175 ഓളം ബെഡുകളിൽ ഓക്സിജൻ ലഭ്യമാകും.
വ്യവസായ പ്രമുഖനായിരുന്ന ഇ.പി മാധവൻ നായർ അദ്ദേഹത്തിന്റെ അമ്മയുടെ സ്മരണയ്ക്കായി സ്ഥാപിച്ചതാണ് ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ്.










