ഒറ്റപ്പാലം: പോലീസിനെ ഭയക്കാതെ റോഡിലിറങ്ങുന്നവരും കറങ്ങുന്നവരും നിരവധി. പോലീസ് പരിശോധനകൾ പ്രഹസനം. ആവശ്യമില്ലാതെ പുറത്തിറങ്ങിയതിനും മുഖാവരണം ശരിക്ക് ധരിക്കാത്തതിനും നിയന്ത്രണങ്ങൾ ലംഘിച്ച് വാഹനങ്ങളിൽ പുറത്തിറങ്ങിയതിനുമാണ് മേൽ പറഞ്ഞവർക്കെതിരെ നടപടിയെടുത്തത്.
തുടർന്ന് ജില്ലാ അതിർത്തികളിലടക്കം പോലീസിന്റെ നേതൃത്വത്തിൽ വാഹനപരിശോധനയും കൂടുതൽ കർശനമാക്കിയതായിരുന്നു. കഴിഞ്ഞ ചില ദിവസങ്ങൾക്കിടയിൽ ഒറ്റപ്പാലം പോലീസ്സ്റ്റേഷൻ പരിധിയിൽ ഇതുവരെ നടപടിയെടുത്തത് 327 പേർക്കെതിരെയാണ്.
50 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ തീരുന്പോൾ വാഹനങ്ങൾ വിട്ടുനൽകും. ഒറ്റപ്പാലം നഗരസഭ, അന്പലപ്പാറ, ലക്കിടിപേരൂർ, അനങ്ങനടി, വാണിയംകുളം പഞ്ചായത്തുകളാണ് ഒറ്റപ്പാലം പോലീസ്സ്റ്റേഷൻ പരിധിയിൽ വരുന്നത്.
എന്നാൽ ഇപ്പോഴെല്ലാം പഴയപടിയായി. 327 പേരിൽ 264 പേർക്കെതിരേ പിഴയടക്കമുള്ള നടപടികൾ സ്വീകരിച്ചപ്പോൾ മുഖാവരണം ശരിക്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും 60 പേർക്കെതിരേ കേസെടുത്തിരുന്നു.










