ട്രിപ്പിൾ ലോക്ഡൗൺ നിലവിലുള്ള തിരുവനന്തപുരം ജില്ലയിൽ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ യുഡിഎഫ് എംഎൽമാർ ചടങ്ങിൽ പങ്കെടുക്കില്ല എന്ന നിലപാടിലാണ്. ഈ സാഹചര്യത്തിൽ ആ 500–ൽ ഞങ്ങളില്ല എന്ന ക്യാമ്പയിനും യുഡിഎഫ് തുടക്കമിട്ടു. നിലപാട് വ്യക്തമാക്കി പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് അധ്യക്ഷനുമായ ഷാഫി പറമ്പിൽ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചു. യുഡിഎഫ് നേതാക്കളെല്ലാം ക്യാമ്പയിൻ ഏറ്റുപിടിക്കുകയാണ്.










