കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി താഴെ പറയുന്ന പഞ്ചായത്തുകളിലെ കെട്ടിടങ്ങള്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നതിന് അനുമതി നൽകി ജില്ലാ കലക്ടർ ഉത്തരവിട്ടു.
- അമ്പലപ്പാറ ഗ്രാമപഞ്ചായത്ത്- ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, കടമ്പൂര് .
- കൊപ്പം ഗ്രാമ പഞ്ചായത്ത്- ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.
- അകത്തേത്തറ
ഗ്രാമപഞ്ചായത്ത്- ബോയ്സ് ഹോസ്റ്റല്‍, എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജ്, അകത്തേത്തറ . - വടക്കഞ്ചേരി
ഗ്രാമപഞ്ചായത്ത് – സെന്റ് മേരീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് & ടെക്നോളജി, വള്ളിയോട്. - തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത്- ജി.യു.പി.സ്കൂള്‍, നരിപ്പറമ്പ് .
പ്രസ്തുത ഡൊമിസിലിയറി കെയര്‍ സെന്ററുകളുടെ പൂര്‍ണ്ണ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ / സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കാണ്. ഇവിടേക്ക് ആവശ്യമുള്ള നഴ്സിംഗ് സ്റ്റാഫിനെയും മറ്റ് ജീവനക്കാരെയും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിയമിക്കണം. ഇവർക്ക് മെഡിക്കല്‍ ഓഫീസര്‍ പരിശീലനവും നൽകണം. കൂടാതെ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് 19 രോഗ ബാധിതര്‍ക്കുള്ള ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏർപ്പെടുത്താനും ജില്ലാ കലക്ടർ നിർദ്ദേശിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്










