Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മ്യൂക്കോർ മൈക്കോസിസിനെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

Palakkad News by Palakkad News
5 years ago
in PALAKKAD
0
മ്യൂക്കോർ മൈക്കോസിസിനെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മ്യൂക്കോർ മൈക്കോസിസിനെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം; മാസ്ക്ക് ഉപയോഗം ഫലപ്രദമെന്ന് ആരോഗ്യവകുപ്പ്.

തിരുവനന്തപുരം: കോവിഡ് ബാധിതരില്‍ മരണ കാരണമാകുന്ന ബ്ളാക് ഫംഗസ് ബാധ, മ്യൂക്കോര്‍ മൈക്കോസിസിനെതിരെ ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാനിര്‍ദേശം. മാസ്ക് ഉപയോഗം ഫലപ്രദമെന്ന് ആരോഗ്യവകുപ്പ്.

ഗുരുതര പ്രമേഹരോഗികള്‍ കൂടുതല്‍ കരുതലെടുക്കണം. ഐസിയുകളില്‍ ഫംഗസ് ബാധ തടയാന്‍ നടപടിയെടുക്കണമെന്നും നിര്‍ദേശം. ഏഴുപേരില്‍ മ്യൂക്കോര്‍മൈക്കോസിസ് റിപ്പോര്‍ട്ട് ചെയ്തതതായാണ് വിവരം.

കോവിഡാനന്തരം എച്ച്‌ ഐ വി ബാധിതരിലും ദീര്‍ഘകാല പ്രമേഹരോഗികളിലും രോഗബാധ കൂടുതലായി കാണുന്നുവെന്നാണ് പഠനങ്ങള്‍. ഐസിയുകളില്‍ ഫംഗസ് ബാധയ്ക്കെതിരെ കരുതലെടുക്കണമെന്നും ഡിസ്ചാര്‍ജ് സമയത്ത് മുന്നറിയിപ്പ് നല്കണമെന്നും വ്യക്തമാക്കി ആരോഗ്യ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി.
തമിഴ്നാട്ടില്‍ നിന്നെത്തിയ മൂന്നു പേര്‍ ഉള്‍പ്പെടെ ഏഴുപേരാണ് ചികില്‍സയിലുളളത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് മ്യൂക്കോര്‍മൈക്കോസിസ് ബാധിക്കുന്നത്. മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മ്യൂക്കോര്‍മൈസെററ്സ് ഇനത്തില്‍പെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്.

ഇവ ചിലപ്പോള്‍ മൂക്കില്‍ പ്രവേശിക്കുമെങ്കിലും പ്രതിരോധ ശേഷിയുളളവരില്‍ ദോഷം ചെയ്യില്ല. എച്ച്‌ ഐ വി ബാധിതരിലും വളരെക്കാലമായി പ്രമേഹമുളളവരിലും പ്രതിരോധശേഷി കുറവായിരിക്കുമെന്നതാണ് ഫംഗസ് ബാധ ഗുരുതരമാകാന്‍ കാരണം.

കോവിഡ് കാരണമുളള പ്രതിരോധ ശേഷിക്കുറവും കോവിഡ് മാറിയ ശേഷം രോഗപ്രതിരോധ ശക്തി കുറയുന്നതും സ്ററീറോയ്ഡുകളുടെ അശാസ്ത്രീയ ഉപയോഗവും രോഗസാധ്യത വര്‍ധിപ്പിക്കുന്നു.

അര്‍ബുദ രോഗികളും അവയവങ്ങള്‍ മാററിവച്ചവരും കൂടുതല്‍ ജാഗ്രത പാലിക്കണം. പനി, തലവേദന, കണ്ണിനും ചുവപ്പും വേദനയും , മൂക്കൊലിപ്പ്, സൈനസൈറ്റിസ് , നെഞ്ചുവേദന തുടങ്ങിയവ ലക്ഷണങ്ങളാണ്.

മാസ്ക് ഉപയോഗം ഫലപ്രദമെന്നും പ്രമേഹ രോഗികള്‍ കൂടുതല്‍ കരുതലെടുക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി. കോവിഡ് ഭേദമായവര്‍ വൃത്തിയുളള അന്തരീക്ഷത്തില്‍ തുടരണമെന്നും നിര്‍ദേശമുണ്ട്.

Previous Post

നിര്യാതയായി

Next Post

നന്മ ഫൗണ്ടേഷൻ പൊതിച്ചോറും മരുന്നും വിതരണം ചെയ്തു.

Palakkad News

Palakkad News

Next Post
നന്മ ഫൗണ്ടേഷൻ പൊതിച്ചോറും മരുന്നും വിതരണം ചെയ്തു.

നന്മ ഫൗണ്ടേഷൻ പൊതിച്ചോറും മരുന്നും വിതരണം ചെയ്തു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News