നെല്ലിയാമ്പതി റോഡിൽ മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു .ഇന്നലെ രാവിലെ നെന്മാറ നെല്ലിയാന്പതി റോഡിൽ ചെറുനെല്ലി ഇരുന്പുപാലത്തിനു സമീപമായുള്ള ഹെയർ പിൻ വളവിലാണ് വലിയ കാട്ടുവേപ്പു മരം കടപുഴകി റോഡിനു കുറുകെ വീണു വാഹനഗതാഗതം തടസപ്പെട്ടു.
നെല്ലിയാന്പതി ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബി.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ പോത്തുണ്ടി ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫുകളായ കെ. ചന്ദ്രൻ , രാജീവ് ,രമേഷ് , വിനു തുടങ്ങിയവരെത്തി തടസം നീക്കി ഗതാഗതം പുനസ്ഥാപിച്ചു. ഒരു മണിക്കൂറോളംം നേരം ഗതാഗതം തടസപ്പെട്ടു. വനംവകുപ്പധികൃതർ എത്തി മരം നീക്കം ചെയ്തത് യാത്രക്കാർക്ക് ആശ്വാസമായി. നെല്ലിയാന്പതിയിൽ മരം വീണുണ്ടാകുന്ന ഗതാഗതതടസം പതിവു സംഭവമായിരിക്കുന്നു










