വല്ലപ്പുഴ: പഞ്ചായത്തിലെ മാട്ടായ, കുഞ്ഞുകുറിശ്ശി എന്നിവിടങ്ങളിൽനിന്നായി 695 ലിറ്റർ വാഷ് പട്ടാമ്പി എക്‌സൈസ് സംഘം പിടികൂടി. മാട്ടായ തോട്ടിൽനിന്ന് 475 ലിറ്റർ വാഷും കുഞ്ഞുകുറിശ്ശി തോട്ടിൽനിന്ന് 220 ലിറ്റർ വാഷുമാണ് കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല. ലോക്ക്ഡൗണിന്റെ മറവിൽ അനധികൃത ചാരായനിർമ്മാണത്തിന് പാകപ്പെടുത്തിയ വാഷാണ് പിടികൂടിയതെന്ന് എക്‌സൈസ് ഇൻസ്പെക്ടർ പി. ഹരീഷ് പറഞ്ഞു. പ്രിവന്റീവ് ഓഫീസർ കെ. വസന്തകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ. അജീഷ്, സുജിത, പ്രസാദ്, റായി എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു










