തൊഴിലുറപ്പിലൂടെ വനപാത പുന:ർ നിർമ്മാണം ആരംഭിച്ചു.
പറമ്പിക്കൂ ളം:
പറമ്പിക്കുളം വനത്തിലെ തേക്കടി-അല്ലീമുപ്പൻ കോളനിയിലേക്കുള്ള വനപാത നിർമ്മാണം തുടങ്ങിയത് ചില സങ്കേതിക കാരണങ്ങൾ പറഞ്ഞ് നിന്നുപോയതായിരുന്നു. എന്നാൽ ഇപ്പോൾ തൊഴിലുറപ്പിലൂടെ 5000 തൊഴിൽ ദിനങ്ങൾ സുഷ്ട്ടിച്ച് പണി പുനരാംഭിച്ചു. തൊഴിലാളികൾക്കോപ്പം ലോക്ക് ഡൗണിൽ പണിയില്ലാതെ ഊരിലിരിക്കുന്ന യുവാക്കളും ഇവർക്കോപ്പം അണിനിരത്തിട്ടുണ്ട്.
2016 മുതൽ കേരളത്തിലൂടെ സ്വന്തം വനപാത എന്നശക്തമായ ആവശ്യം വന്നെങ്കിലും ഈയിടെയാണ് വനാവകാശ നിയമത്തിൻ്റെ പിൻബലത്തിൽ സാദ്ധ്യത ഒരുങ്ങിയത്.










