Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

പരസ്പരം തോൽക്കാതിരുന്നാൽ എല്ലാവർക്കും വിജയിക്കാം

Palakkad News by Palakkad News
5 years ago
in MANNARKKAD
0
ഏപ്രിൽ 14 അംബേദ്‌കർ ഓർമ ദിനം   ഡോ:ബി.ആർ.അംബേദ്‌കർ. മത സഹിഷ്ണുതയുടെ പ്രതീകം  -സമദ് കല്ലടിക്കോട്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പരസ്പരം തോൽക്കാതിരുന്നാൽ എല്ലാവർക്കും വിജയിക്കാം
–സമദ് കല്ലടിക്കോട്

വിവിധയിനം സങ്കീർണ്ണമായ പ്രശ്നങ്ങൾ പ്രകൃതിയെയും മനുഷ്യനെയും സ്വാധീനിച്ചു കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്.ഈ പ്രശ്നകലുഷിതമായ അന്തരീക്ഷത്തിൽ ഏറ്റവും മാരകം കോവിഡ് തന്നെ.ലോകമെങ്ങും ജനജീവിതം ആശങ്കയിലാഴ്ത്തി കൊണ്ടിരിക്കുകയാണ് ഈ മഹാമാരി.ലോകത്ത്  മനുഷ്യ ജീവിതം ഇനി നിർണ്ണയിക്കപ്പെടുക കോവിഡിന് മുമ്പും ശേഷവും എന്ന വിശേഷണത്തോടെ ആയിരിക്കും.വൈറസ് കടന്നു ചെല്ലാത്ത നാടും നഗരവുമില്ല.ജീവിതത്തിന്റെ എല്ലാ മേഖലയെയും ഇത് സ്തംഭിപ്പിച്ചു കൊണ്ടിരിക്കുന്നു.കടയും കമ്പോളവും പള്ളിയും പള്ളിക്കൂടവും തെരുവും കളിക്കളവുമൊക്കെ ശൂന്യമായി കൊണ്ടിരിക്കുന്നു. ആൾദൈവങ്ങളും ആചാര്യന്മാരും വരെ ജീവഭയത്തിലാണ്.അവർ ആരെക്കാളും മുമ്പേ വാക്സിൻ എടുക്കാനുള്ള താല്പര്യത്തിലുമാണ്. യഥാർത്ഥത്തിൽ ജീവിതഗതി സമ്പൂർണ്ണമായും കോവിഡിനെ കേന്ദ്രീകരിച്ചായി.വേഷവും പെരുമാറ്റവും മരണവും കല്ല്യാണവും ആരാധനയും അനുഷ്ഠാനവും വരെകോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായി.ജീവിതത്തെ സമൂലമായി ആട്ടിമറിക്കാനുള്ള ശേഷി ഈ സൂക്ഷ്മ വൈറസിനുണ്ടെന്ന് നാം അനുഭവിച്ചറിഞ്ഞു.നമ്മുടെ നിസ്സാരത നമുക്ക് ബോധ്യമായി.ഇപ്പോൾ കോവിഡിന്റെ രണ്ടാം വരവ്  നമ്മുടെ സംസ്ഥാനത്തെയും ആശങ്കയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.കോവിഡിന് ഇനി എത്ര വരവുണ്ടാകുമെന്ന് അറിയില്ല.ആരെല്ലാം പോകേണ്ടിവരുമെന്നും യാതൊരു നിശ്ചയവുമില്ല.ലോകമാകെ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഈ മഹാ പരീക്ഷണത്തെ നേരിടാൻ അതീവ ജാഗ്രതയോടെ മുന്നോട്ട് നീങ്ങുമ്പോഴും തെറ്റായ വിശ്വാസങ്ങളും തെറ്റായ ആചാര  രീതികളും വലിയൊരു വിഭാഗം ജനങ്ങളെ വഴിതെറ്റിക്കുന്നുവെന്ന് പറയാതെ വയ്യ.രോഗ പ്രതിരോധ സന്നാഹങ്ങളിൽ മുഖ്യപങ്കുവഹിക്കുന്ന നവ മാധ്യമങ്ങൾ വഴി തന്നെവസ്തുനിഷ്ഠമല്ലാത്ത  കാര്യങ്ങളും പ്രചരിക്കുന്നു.യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത കാര്യങ്ങൾ യഥാർത്ഥ വസ്തുതയായി പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ ഭരണാധികാരികൾ പോലും നടത്തുന്നു.കാര്യഗൗരവത്തോടെ പ്രശ്നങ്ങളെ സമീപിക്കാൻ നാം ശീലിക്കണം.കേരളത്തിന്റെ പ്രബുദ്ധതയും  സാമൂഹികവബോധവുംഈ തെറ്റായ പ്രചാരണങ്ങൾക്ക് കൂടുതൽ കീഴ്പ്പെടില്ല എന്നാശ്വസിക്കാം.  ലോകത്തിനു മുൻ പരിചയമില്ലാത്ത ഒരു പ്രതിരോധ യുദ്ധത്തിലാണ് നമ്മൾ.എന്തും നേരിടാൻ നമ്മൾ മലയാളികൾക്ക് ആകും എന്ന മിഥ്യധാരണ നാം വെടിയണം. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും യത്നങ്ങൾക്ക് നാം പൂർണ്ണ പിന്തുണ നൽകണം.അണുവിട തെറ്റിയാൽ കോവിഡിന്റെ കാര്യത്തിൽ ഏറ്റവും മോശം ഉദാഹരണമാകാൻ നമ്മുടെ നാടിനു കഴിയും.വീടകങ്ങളിൽ വാർധക്യത്തിന്റെ വിവശതയിലും പലവിധ ശാരീരിക ബുദ്ധിമുട്ടുകളാലും  കഴിയുന്നവരുടെ അവസ്ഥയാണ് ഏറെ കഷ്ടം.അതിനാൽ ഒരു നിതാന്തജാഗ്രത ഓർമിപ്പിക്കുന്നു രണ്ടാം തരംഗത്തിന്റെ ഈഅടച്ചുപൂട്ടൽ വേള.ആരോഗ്യപരിരക്ഷയും  മികച്ച ആതുരാലയങ്ങളുമാണ് ഇന്ന്  വിലപ്പെട്ട കനികളാവേണ്ടത്. എന്നാൽ അവ വിലക്കപ്പെട്ട കനികളായി മാറുന്ന കാഴ്ചയാണ്.മറ്റു ചില സംസ്ഥാനങ്ങളിൽ,  രോഗബാധിതരെ കൊണ്ടും മരിച്ചവരെ കൊണ്ടും ആശുപത്രികളും മോര്‍ച്ചറികളും നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്.മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ പോലും മതിയായ സൗകര്യങ്ങളില്ലെന്നാണ് റിപ്പോർട്ടുകൾ.   അവിചാരിതമായി കടന്നുവന്ന പല പരീക്ഷണങ്ങളയും നേരിട്ട പ്രബുദ്ധ സമൂഹമാണ് നമ്മുടേത്.ഈ വിഷമസന്ധിയിൽ വലിയ ഐക്യപ്പെടൽ ആവശ്യമാണ്.ലോകം മുഴുക്കെ സന്തോഷവും ആശ്വാസവും തിരിച്ചു വരും,വരാതിരിക്കില്ല.ജീവൻ ആരുടേതായാലും വിലപ്പെട്ടതാണ്.ഈ മാരക വൈറസ് എന്നിൽ പകരരുത്,ഞാൻ പടർത്തില്ല എന്ന് ഉറച്ച പ്രതിജ്ഞ എടുക്കേണ്ടതായുണ്ട്.ആരോഗ്യ പ്രവർത്തകർ ആവർത്തിച്ച് നൽകുന്ന മുന്നറിയിപ്പുകൾ നമുക്ക് ഓർക്കാം,പാലിക്കാം.രോഗത്തെ നേരിടുന്നതിൽ പരസ്പരം തോൽക്കാതിരുന്നാൽ നമുക്കെല്ലാവർക്കും ഒരുമിച്ച് ജയിക്കാം.
Previous Post

വലിയ മെത്രാപ്പോലീത്ത ക്രിസോസ്റ്റം തിരുമേനിയുടെ വേര്‍പാടില്‍ അനുശോചനം

Next Post

സംവരണം: സുപ്രീം കോടതി വിധി സ്വാഗതാർഹം കേരള മുസ്ലീം കോൺഫറൻസ്

Palakkad News

Palakkad News

Next Post
സംവരണം: സുപ്രീം കോടതി വിധി സ്വാഗതാർഹം കേരള മുസ്ലീം കോൺഫറൻസ്

സംവരണം: സുപ്രീം കോടതി വിധി സ്വാഗതാർഹം കേരള മുസ്ലീം കോൺഫറൻസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News