കേരളത്തിലേക്ക് ആവശ്യമായ മുഴുവൻ ഓക്സിജനും നിർമ്മിക്കുന്ന പാലക്കാട് ജില്ലയിലെ സ്വകാര്യ ഹോസ്പിറ്റലുകളിൽ ഓക്സിജൻ ക്ഷാമം രൂക്ഷം. നിരവധി രോഗികൾ ഉള്ള പി കെ ദാസ് ഹോസ്പിറ്റൽ ഇന്നലെ രാത്രി ഓക്സിജൻ തീർന്നു. നഗരത്തിലെ പാലന ഹേ സ്പി റ്റലിൽ 4 മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രമേ ബാക്കിയുള്ളൂ നിലവിൽ അറുപതോളം കോവിഡ് രോഗികൾ ചികിത്സയിലുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയാണ് സ്വകാര്യ സ്ഥാപനങ്ങൾക്ക് ഓക്സിജൻ കിട്ടുന്നതിൽ കുറവ് വരുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു