ചിറ്റൂർ വ്യാസപരമാത്മ മoത്തിലാണ് ലോക രക്ഷമ രുദ്രാക്ഷ യാഗം നടന്നത് ‘ മാനവരാശിക്കു തന്നെ ഭീഷണിയായ വൈറസ് ബാധ മനുഷ്യകുലത്തിൻ്റെ വൈകൃത ജീവിത ഫലമാണ് ‘ പ്രകൃതിയുടെ പഞ്ചേന്ദ്രിയങ്ങളെയും പഞ്ചഭൂതങ്ങളെയും നിഷ്കരുണം നിരാകരിച്ചവർക്ക് പ്രകൃതി നൽകിയ വിനയാണ് വൈറസ് ബാധയെന്ന മഹാമാരി’ ഇതിൽ നിന്നും രക്ഷ നേടാൻ മനുഷ്യ കുലം പ്രകൃതിയോട് ചേർന്ന് നിൽക്കണം’ വ്രതശുദ്ധിയോടെ ഭവനങ്ങളിൽ പഞ്ചാക്ഷര മന്ത്രമായ ഓം നമശിവായ: ജപിക്കുന്നതും ഈശ്വരചൈതന്യം വർദ്ധിപ്പിച്ച് ദുരന്തമൂർദ്ധന്യം കുറക്കാൻ ഇടയാക്കും. ലോകത്ത് ആദ്യമായാണ് രുദ്രാക്ഷയാഗം നടക്കുന്നത് വ്യാസ പരമാത്മ മഠാധിപതി ശിവ സ്വാമി മുഖ്യകാർമ്മികത്വം വഹിക്കുന്ന രുദ്രാക്ഷ മഹായാഗം പത്തുനാൾ നീണ്ടു നിൽക്കും