കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ ആശുപത്രിയില്‍ താഴെ പറയും പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സൂപ്രണ്ട് അറിയിച്ചു.
1. സന്ദര്‍ശകരെ നിരോധിച്ചിട്ടുണ്ട്. ആശുപത്രി സന്ദര്‍ശനം അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമാക്കി ചുരുക്കി
2. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളുടെ കൂടെ ഡിസ്ചാര്‍ജ്ജ് ആവുന്നതുവരെ ഒരു സഹായിയെ മാത്രമേ അനുവദിക്കുകയുള്ളൂ
3. രോഗി ഡിസ്ചാര്‍ജ്ജ് ആവുന്നതുവരെ സഹായിയെ മാറ്റാവുന്നതല്ല
4. സഹായി ആന്റിജന്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയിരിക്കണം
5. സഹായിയുടെ വിശദവിവരങ്ങള്‍ വാര്‍ഡ് ഇന്ചാര്ജ്ജിനെ അറിയിക്കണം
6. അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
7. ആശുപത്രിയ്ക്കകത്ത് ശാരീരിക അകലം പാലിക്കുക, ശരിയായി മാസ്ക് ധരിക്കുക, കൈകള്‍ അണുവിമുക്തമാക്കുക തുടങ്ങിയവ പാലിക്കേണ്ടതാണ്.