കോവിഡ് രണ്ടാം ഘട്ട പ്രതിസന്ധിക്കിടയിലും ,വിഷുവിനെ വരവേൽക്കാൻ കരിമ്പ ഇക്കോ ഷോപ്പിന്റെ വിഷു വിപണി സജീവമായി.വിലക്കുറവുകളോടെ വൈവിധ്യങ്ങളായ വിഷരഹിത ഉൽപന്നങ്ങളാണ് വിഷു വിപണിയിൽ എത്തിച്ചിരിക്കുന്നത്.വിഷു വിപണി ഉദ്ഘാടനംആദ്യ വില്പന വാർഡ് മെമ്പർ കെ. കെ. ചന്ദ്രനു നൽകി കരിമ്പ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സി.കെ. രാമചന്ദ്രൻ മാസ്റ്റർ നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കോമളകുമാരി അധ്യക്ഷയായി. കരിമ്പയിലെയും സമീപ പ്രദേശത്തെയും പച്ചക്കറി കർഷകരിൽനിന്ന് കരിമ്പ ആഴ്ചചന്തയുടെ സഹകരണത്തോടെ നേരിട്ട് സംഭരിക്കുന്ന തനി നാടൻ പച്ചക്കറികൾ ഉപഭോ ക്താക്കൾക്ക് മിതമായ വിലയിൽ ലഭ്യമാക്കുന്നതിനാണ് കരിമ്പ ഇക്കോഷോപ്പിന്റെ വിഷു വിപണി.വിഷുക്കണിക്കാവശ്യമായ മറ്റുൽപ്പന്നങ്ങളും വിഷു വിപണി യിൽ ഒരുക്കിയിട്ടുണ്ട്. കൃഷി ഓഫീസർപി. സാജിദലി,പി.ജി.വത്സൻ,പി.റമീജ,പി. ശിവദാസൻ തുടങ്ങി ഗ്രാമപഞ്ചായത്തു ഭരണസമതി അംഗങ്ങളും , കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.