പാലക്കാട്: എൻ.ഡി.എയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പാലക്കാട്ടെത്തും. കോട്ടമൈതാനത്ത് രാവിലെ 11ന് നടക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.
ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ ഹെലികോപ്ടറില്‍ ഇറങ്ങി കാറില്‍ കോട്ടമൈതാനത്ത് എത്തും. 12.30ഒാടെ തമിഴ്നാട്ടിലേക്ക് മടങ്ങും. നഗരത്തിൽ കര്‍ശന സുരക്ഷയാണ് ഒരുക്കിയത്