കേരളത്തിൻ്റെ കാർഷിക പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് തേനീച്ച വളർത്തൽ കൃഷിയിൽ പരിശീലനം നൽകുമെന്ന് ഓർഗാനിക്ക് ഹണി & ബീഫാം വിത്ത് ട്രെയിനിംഗ് സെൻറർ പ്രസിഡണ്ട് ഹരിദാസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തേനീച്ചയുടെ പരാഗണം മുഴുവൻ കൃഷിയുടെ പുരോഗതിക്കും ഇടയാക്കും’ സ്വയംതൊഴിൽ മേഖലയായ തേനിച്ച കൃഷിയിലൂടെ മികച്ച വരുമാനം ലഭ്യമാവും’ വിദ്യാർത്ഥികൾ വീട്ടമ്മമാർക്കുള്ള സ്വയംതൊഴിൽ സംരഭമാണ് തേനീച്ച കൃഷി ‘ മികച്ച വിലയും വിപണിയും ഒരുക്കി കൊടുക്കാനും സെൻ്റർ തയ്യാറാവും’ അടുത്ത സൗജന്യ പരിശീലനം ഏപ്രിൽ 1 മുതൽ തേനൂർ പുളോട്ടിൽ ആരംഭിക്കുമെന്നും ഹരിദാ സ് പറഞ്ഞു ‘ ട്രഷറർ ബീന, അനിത, ഭവദാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.