നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട് പോളിംഗ് ബൂത്തിൽ പോയി വോട്ട് രേഖപ്പെടുത്താനാകാത്ത ആബ്സന്റീ വോട്ടർമാർ 27863. കോവിഡ് രോഗബാധിതർ, നിരീക്ഷണത്തിലുള്ളവർ, ഭിന്നശേഷിക്കാർ, 80 വയസിനു മുകളിൽ പ്രായമുള്ളവർ, വോട്ടിംഗ് ദിവസം പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിനാൽ നേരിട്ട് പോയി വോട്ട് ചെയ്യാനാകാത്ത അവശ്യസർവീസ് ജീവനക്കാർ എന്നിവരേയാണ് ആബ്സന്റീ വോട്ടർമാരായി കണക്കാക്കിയിരിക്കുന്നത്. ഇവർക്ക് വോട്ട് ചെയ്യുന്നതിനായി പോസ്റ്റൽ ബാലറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
കോവിഡ് രോഗികളും നിരീക്ഷണത്തിലുള്ളവരും ഉൾപ്പെടെ 33 പേരാണ് നിലവിൽ പോസ്റ്റൽ ബാലറ്റിനായി അപേക്ഷിച്ചിരിക്കുന്നത്. 2727 ഭിന്നശേഷി വോട്ടർമാർ, 80 വയസിനു മുകളിലുള്ള 22218 വോട്ടർമാർ, 2885 അവശ്യസർവീസ് ജീവനക്കാർ എന്നിവരും പോസ്റ്റൽ ബാലറ്റ് സൗകര്യം ഉപയോഗിക്കും.